Saturday, 25 November 2017

Reflective journal 3rd week 21/11/17 to 24/11/17

ഈ കഴിഞ്ഞ നാലു ദിവസങ്ങളിൽ എനിക്ക് എട്ടിലും ഒൻപതിലുമായി ആറു lessons തീർക്കാൻ കഴിഞ്ഞു .അതിൽ എട്ടാം ക്ലാസ്സിൽ ഒരു IcT ക്ലാസ്സ് എടുക്കാൻ സാധിച്ചുഅങ്ങനെ ഈ ആഴ്ച കൂടി ആയപ്പോൾ അഞ്ച്   IcT ക്ലാസ്എടുക്കാൻ സാധിച്ചു . .ഈ ആഴ്ച കൊണ്ട് എനിക്ക് എട്ടാം
  ക്ലാസ്സിൽ ടീച്ചർ തന്ന പാഠഭാഗം പഠിപ്പിച്ചു കഴിഞ്ഞിരുന്നു .ഒൻപതാം ക്ലാസ്സിൽ വൃത്തത്തിന്റെ പരപ്പളവ് ആണ് ആദ്യം പഠിപ്പിച്ചത് .പരപ്പളവിലെ കൂടുതൽ പ്രയാസകരമായ പ്രശ്നങ്ങൾ lesson plan-കളുടെ സഹായത്തോടു കൂടി കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു .കൂടാതെ വൃത്തത്തിന്റെ ചുറ്റളവ് കാണുന്ന രീതിയും മറ്റും ആക്ടിവിറ്റി കളായി കൊടുക്കുകയും മറ്റും ചെയ്തു .അവസാന ദിവസമായ ഇന്ന് ചാപത്തിന്റെ നീളം കാണുന്നതും ,കേന്ദ്ര കോൺ കാണുന്നതുമായ കാര്യങ്ങൾ പഠിപ്പിച്ചു .ഇതോടു കൂടി വൃത്തങ്ങളുടെ അളവുകൾ എന്ന പാഠം പഠിപ്പിച്ചു കഴിഞ്ഞു .

                    ഈ ആഴ്ചയിലും ക്ലാസ്സുകളും സ്കൂളിലെ മറ്റു ആക്ടിവിറ്റികളും നന്നായി ചെയ്തു തീർക്കാൻ കഴിഞ്ഞു .

Saturday, 18 November 2017

Reflective journal 2nd week 14/11/17 to 17/11/17

ഈ ആഴ്ചയിൽ എനിക്ക് നാലു ദിവസമേ സ്കൂളിൽ എത്താൻ കഴിഞ്ഞുള്ളു .സ്കൂളിൽ എത്തിയ ദിവസങ്ങളിൽ എനിക്ക് നന്നായി ക്ലാസ് എടുക്കാൻ സാധിച്ചു ഈ ആഴ്ചയിൽ എട്ടാം ക്ലാസ്സിലെ ചതുർഭുജ നിർമ്മിതി എന്ന പാഠത്തിലെ സമഭുജ സമാന്തരികം ,ലംബകം ,സമപാർശ്വ ലംബകം എന്നീ പാഠഭാഗങ്ങൾ ഞാൻ I c T  യുടെ സഹായത്തോടു കൂടിയാണ് പഠിപ്പിച്ചത് .അതു കൊണ്ട് തന്നെ കുട്ടികൾ കൂടുതൽ interest ഓട്  കൂടിയാണ് ക്ലാസ്സിൽ ഇരുന്നു .കുട്ടികൾ കുറച്ചു കൂടി active ആയി എന്ന് മനസ്സിലായി പിന്നീട് ഒൻപതാം ക്ലാസ്സിലെ വൃത്തങ്ങളുടെ അളവുകൾ എന്ന പാഠത്തിലെ വൃത്തവും വ്യാസവും ചുറ്റളവും മുതൽ πയുടെ വില കണ്ടെത്തുന്ന രീതി വരെയുള്ള ഭാഗം പഠിപ്പിക്കുകയും πയുടെവില കണ്ടെത്തുന്ന രീതിയിലൂടെ വൃത്തത്തിന്റെ ചുറ്റളവ് കണ്ടെത്തുന്ന സൂത്രവാക്യം വരെ ഈ ആഴ്ചയിൽ പഠിപ്പിച്ചു .കൂടാതെ ഒരു ദിവസം രണ്ടു ക്ലാസ്സുകളിലും activity കൾ ചെയ്യാനും ഉപയോഗപ്പെടുത്തി .

                                       കൂടാതെ ഈ ആഴ്ചകളി ലും സ്കൂളിൽ നടന്ന മറ്റു പ്രവർത്തികളിൽ എൻറെ സാന്നിധ്യം ഉണ്ടായിരുന്നു .ഉച്ചഭക്ഷണം വിളമ്പുന്നതിലും മറ്റും നന്നായി സഹകരിക്കാൻ കഴിഞ്ഞു .ഈ ആഴ്ചയും വളരെ നന്നായി കഴിഞ്ഞു പോയി .

Saturday, 11 November 2017

Reflective journal 1st week 8/11/17 to 10/11/17

ഈ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി എനിക്ക് എട്ടിലും ഒൻപതിലുമായി ൬ lessons തീർക്കാൻ സാധിച്ചു .ആദ്യമൊക്കെ കുറച്ചു പ്രയാസം തോന്നിയിരുന്നു .എങ്കിലും പിന്നീട് അതെല്ലാം ശരിയായി .കൂടാതെ ആദ്യ ദിവസത്തേക്കാൾ നന്നായി ഇപ്പോൾ ക്ലാസ്സെടുക്കാൻ കഴിയുന്നുണ്ട് .ഓരോ ദിവസവുമുള്ള പോരായ്മകൾ പിറ്റേ ദിവസം മാറ്റാനും കഴിയുന്നുണ്ട് .കൂടാതെ ഈ ആഴ്ചയിൽ എട്ടാം ക്ലാസ്സിൽ ഒരു lesson I c T യുടെ സഹായത്തോടു കൂടിയാണ് ഞാൻ പഠിപ്പിച്ചത് .അത് കുട്ടികളിൽ കൂടുതൽ മാറ്റമുണ്ടാക്കുന്നതായി തോന്നി .കുട്ടികളുടെ താല്പര്യം കൂടുകയും അവർ കുറച്ചു കൂടി active ആയി മാറിയതായി കണ്ടു .
                                     
                                   പിന്നീട് ഈ ആഴ്ചയിലും സ്കൂളിൽ നടന്ന മറ്റു പ്രവർത്തനങ്ങളിൽ എന്റെ സാന്നിധ്യം ഉണ്ടായിരുന്നു .ഉച്ചഭക്ഷണം വിളമ്പുന്നതിലും മറ്റുംനന്നായി സഹകരിക്കാൻ കഴിഞ്ഞു .ഈ ആഴ്ച വളരെ നന്നായി കഴിഞ്ഞു പോയി .