Saturday, 18 November 2017

Reflective journal 2nd week 14/11/17 to 17/11/17

ഈ ആഴ്ചയിൽ എനിക്ക് നാലു ദിവസമേ സ്കൂളിൽ എത്താൻ കഴിഞ്ഞുള്ളു .സ്കൂളിൽ എത്തിയ ദിവസങ്ങളിൽ എനിക്ക് നന്നായി ക്ലാസ് എടുക്കാൻ സാധിച്ചു ഈ ആഴ്ചയിൽ എട്ടാം ക്ലാസ്സിലെ ചതുർഭുജ നിർമ്മിതി എന്ന പാഠത്തിലെ സമഭുജ സമാന്തരികം ,ലംബകം ,സമപാർശ്വ ലംബകം എന്നീ പാഠഭാഗങ്ങൾ ഞാൻ I c T  യുടെ സഹായത്തോടു കൂടിയാണ് പഠിപ്പിച്ചത് .അതു കൊണ്ട് തന്നെ കുട്ടികൾ കൂടുതൽ interest ഓട്  കൂടിയാണ് ക്ലാസ്സിൽ ഇരുന്നു .കുട്ടികൾ കുറച്ചു കൂടി active ആയി എന്ന് മനസ്സിലായി പിന്നീട് ഒൻപതാം ക്ലാസ്സിലെ വൃത്തങ്ങളുടെ അളവുകൾ എന്ന പാഠത്തിലെ വൃത്തവും വ്യാസവും ചുറ്റളവും മുതൽ πയുടെ വില കണ്ടെത്തുന്ന രീതി വരെയുള്ള ഭാഗം പഠിപ്പിക്കുകയും πയുടെവില കണ്ടെത്തുന്ന രീതിയിലൂടെ വൃത്തത്തിന്റെ ചുറ്റളവ് കണ്ടെത്തുന്ന സൂത്രവാക്യം വരെ ഈ ആഴ്ചയിൽ പഠിപ്പിച്ചു .കൂടാതെ ഒരു ദിവസം രണ്ടു ക്ലാസ്സുകളിലും activity കൾ ചെയ്യാനും ഉപയോഗപ്പെടുത്തി .

                                       കൂടാതെ ഈ ആഴ്ചകളി ലും സ്കൂളിൽ നടന്ന മറ്റു പ്രവർത്തികളിൽ എൻറെ സാന്നിധ്യം ഉണ്ടായിരുന്നു .ഉച്ചഭക്ഷണം വിളമ്പുന്നതിലും മറ്റും നന്നായി സഹകരിക്കാൻ കഴിഞ്ഞു .ഈ ആഴ്ചയും വളരെ നന്നായി കഴിഞ്ഞു പോയി .

No comments:

Post a Comment