Wednesday, 17 January 2018

Conscientazation Programme Report

ലഹരി വിമുക്ത സമൂഹത്തിനായി കൈ കോർക്കാം 


INTRODUCTION 


                 ഞങ്ങളുടെ ടീച്ചിങ് പ്രാക്ടിസിൻറെ രണ്ടാമത്തെ സെക്ഷനിലെ ഒരു ഭാഗമായിരുന്നു ഒരു
 Conscientazation Programme നടത്തുക എന്നത് .അതിനായി ഞങ്ങൾ പോയ Govt .Boys Higher Secondary School -ലെ ആറാം ക്ലാസ്സ് വിദ്യാർത്ഥികൾക്കാണ് ഞാൻ ക്ലാസ് എടുത്തത് .അതിനായി ഞാൻ തിരഞ്ഞെടുത്ത വിഷയം പുകവലിയുടെ പ്രശ്നങ്ങളായിരുന്നു .

                                  നമ്മുടെ നാട്ടിൽ ഇന്ന് കൂടുതലായി കണ്ടു വരുന്ന ഒരു മോശമായ പ്രവണതയാണ് കൊച്ചുകുട്ടികളിൽ വരെയുള്ള പുകവലി .അതിൽ ഒരു മാറ്റംകൊണ്ടുവരുന്നതിനായി നാം എല്ലാവരും കൈ കോർക്കണം .അതിനായി കൊച്ചുകുട്ടികളിലാണ് ആദ്യം ഒരു മാറ്റവും അതിനെക്കുറിച്ച് ഒരു അറിവും ജനിപ്പിക്കേണ്ടത് .അതിനായിട്ടാണ് ഞാൻ ആറാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി ഇങ്ങനെയൊരു പരിപാടിസംഘടിപ്പിച്ചത് . ആ പരിപാടിക്ക് ഞാനൊരു പേര് നൽകി .'ലഹരിമുക്ത കേരളത്തിനായി കൈ കോർക്കാം  

Need and Significance 

നമ്മുടെ സമൂഹത്തിൽ കൂടി വരുന്ന ലഹരിമരുന്നുകളുടെയും മറ്റും ഉപയോഗത്തെക്കുറിച്ച് നാം ദിനംപ്രതി മാധ്യമങ്ങളിലൂടെയും മറ്റും വായിച്ചറിയുന്നുണ്ട് .ഇന്ന് കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ലഹരിക്ക്‌ അടിമകളായി പല കുറ്റകൃത്യങ്ങളിലേക്കും കടക്കുന്നു .അതുകൊണ്ടു താനേ ഈ ഒരു പരിപാടിയുടെയും കുട്ടികളിൽ അവബോധം ഉണ്ടാക്കുന്ന വർത്തകളുടെയും മറ്റും ആവശ്യകത ഇന്നത്തെ സമൂഹത്തിൽ കൂടുതലാണ് .അത് കൊണ്ട് ഞാൻ ഈ ക്ലാസ്സിനായി ആറാം ക്ലാസ്സിലെ കുട്ടികളെയാണ് തിരഞ്ഞെടുത്തത് .വളരുന്ന തലമുറയെ ബോധവാന്മാർ ആക്കുന്നതോടൊപ്പം ഒരു നന്മയുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിക്കുക ,അതിലൂടെ സമൂഹത്തെ ലഹരിമുക്ത സമൂഹമാക്കി മാറ്റുക.

Objectives 

ഈ പരിപാടിയുടെ പ്രഥാന ലക്‌ഷ്യം എന്ന് പറയുന്നത് 

1 .കുട്ടികളിൽ പുകവലിയുടെ പ്രശ്നങ്ങളെക്കുറിച്ചു ധാരണയുണ്ടാക്കാൻ 

2 .കുട്ടികളിൽ പുകവലി മൂലമുണ്ടാകുന്ന രോഗങ്ങളെ കുറിച്ചുള്ള അറിവ് പകർന്നു നൽകൽ 

3 കുട്ടികളിലൂടെ സമൂഹത്തിൽ ഉള്ളവരിലേക്കും ഈ സന്ദേശങ്ങൾ എത്തിക്കൽ 

4 കുട്ടികളെ നാളത്തെ നല്ല സമൂഹത്തിനായി വാർത്തെടുക്കൽ 


    പുകവലി  ആരോഗ്യത്തിന്  ഹാനീകരം 


 സിഗരത്തിന്റെ ഉപയോഗം മൂലം ഓരോ വർഷവും 480000 ജനങ്ങൾ മരണത്തിന് കീഴടങ്ങുകയാണ് .പ്രധാനമായും സിഗരറ്റ് ഉപയോഗിക്കുന്നതുമൂലം 

1ശ്വാസകോശത്തിലെ കാൻസർ 

2 എംഫിസീമ 

3 ബ്രോങ്കൈറ്റിസ് 

4 ഹൃദയസംബന്ധമായ രോഗങ്ങൾ 

5 കരളിലെ അർബുദം 

ട്യൂബെർക്കുലോസിസ് 

പക്ഷാഘാദം 

വായിലുണ്ടാകുന്ന കാൻസർ തുടങ്ങിയവയ്‌ക്കെല്ലാം കാരണമാകുന്നു 

CONCLUSION 

കുട്ടികളെല്ലാവരും ക്ലാസ് വളരെ നന്നായി ശ്രദ്ധിക്കുകയും കൂടുതൽ ഉത്സാഹത്തോടെ കേൾക്കുകയും ചെയ്തു ക്ലാസ് എനിക്ക് വളരെ നന്നായി എടുക്കാൻ കഴിഞ്ഞു










Saturday, 13 January 2018

INOVATIVE LESSON PLAN FIRST

Concept: സ്തംഭങ്ങളും അവയുടെ മുഖങ്ങളും 

Activity : വിവിധ സ്തംഭ ങ്ങളുടെ പാദ , പാർശ്വ  മുഖങ്ങളെ പറ്റി  ഒരു ധാരണ അവതരണത്തിലൂടെ കുട്ടികളിൽ ഉണർത്തുന്ന പ്രവർത്തനം .

                                                       Activity  

അദ്ധ്യാപകൻ  കുട്ടികളെ മൂന്നു വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കുന്നു .ശേഷം ഓരോ ഗ്രൂപ്പിനോടും യഥാക്രമം സമചതുരസ്തംഭം , വൃത്തസ്തംഭം എന്നീ രൂപത്തിൽ നിൽക്കുവാൻ ആവശ്യപ്പെടുന്നു .

                                                        എന്നിട്ടു കുട്ടികളോട് 

ഇന്ന് ഇവിടെ സ്തംഭങ്ങളുടെ ഒരു സൗന്ദര്യ മത്സരമാണ് നടക്കുവാൻ പോകുന്നത് .ഇവിടെ ഓരോ ഗ്രൂപ്പിൽ ഉള്ളവരും അവരവർക്കു നൽകിയിരിക്കുന്ന സ്തംഭങ്ങളുടെ രൂപത്തിൽ ramp -ൽ പ്രത്യക്ഷപ്പെടും അവർ അവരുടെ പ്രത്യേകതകൾ കാണിച്ചു വിശദീകരിക്കും .ബാക്കിയുള്ള കുട്ടികൾ അവ നോക്കി മനസിലാക്കുക .നിങ്ങള്ക്ക് അവരോടു സംശയവും ചോദിക്കാം.

[അദ്ധ്യാപകൻ കുട്ടികളെ അനുയോഗ്യകരമായ രീതിയിൽ ഇരുത്തികൊണ്ടു ക്ലാസ്സിൽ ഒരു ramp ഒരുക്കുന്നു .;ബെഞ്ചിൻറെ സഹായത്താൽ ]

group 1 
  അദ്ധ്യാപകൻ ഒരു കുട്ടിയെ അവതാരകനാക്കുന്നു .

അവതാരകൻ : ഇതാ നിങ്ങളുടെ മുന്നിൽ ഈ റാംപിൽ ചുവടുവച്ചെത്തുന്നു ഗ്രൂപ്പ് 1 .........

[ഗ്രൂപ്പ് 1 ലെ കുട്ടികൾ സമചതുരസ്തംഭത്തിന്റെ ആകൃതിയിൽ നടന്നു വരുന്നു .അവർ മെല്ലെ നാലുവശവും തിരിഞ്ഞു കാണിക്കുന്നു .എല്ലാ കുട്ടികളെയും അഭിമുഖീകരിച്ച ശേഷം ചോദ്യോത്തരവേദിയിലേക്കു നീങ്ങുന്നു .]

ചോദ്യം 1 : നിങ്ങളുടെ പാർശ്വവശങ്ങൾ എത്താകൃതിയാണ് 

ഉ : ചതുരാകൃതി . അവർ ഒരിക്കൽ കൂടി കറങ്ങി കാണിക്കുന്നു 

ചോദ്യം 2 : പദമുഖമോ ?

ഉ :സമചതുരം .[അവർ ഒരുമിച്ചിരുന്നു പദമുഖം എല്ലാപേർക്കും കാണുന്ന രീതിയിൽ വിന്യസിക്കുന്നു ]

ഇത്തരം ചോദ്യങ്ങൾ വരുന്നു .അദ്ധ്യാപകൻ മൊത്തം ക്ലാസ് നിയന്ത്രിക്കുന്നു .കുട്ടികൾക്ക് ആവശ്യമായ സ്വാതന്ത്ര്യം അനുവദിക്കുന്നു .ഒന്നാമത്തെ ഗ്രൂപ്പിന് ശേഷം രണ്ടാമത്തെ ഗ്രൂപ്പ് എത്തുന്നു .

അവതാരകൻ : ഇതാ നിങ്ങൾക്ക് മുന്നിൽ 

group 2 ....................

 group :

രണ്ടാം ഗ്രൂപ്പിലെ കുട്ടികൾ ത്രികോണസ്‌തഭാകൃതിയിൽ അണിനിരന്നെത്തുന്നു .അവർ റാമ്പിൽ നടക്കുന്നു .എല്ലാ കുട്ടികളെയും അഭിസംബോധന ചെയ്ത ശേഷം ചോദ്യങ്ങൾക്കു ഉത്തരം നല്കാൻ എത്തുന്നു .

കുട്ടികൾ ചോദ്യം ചോദിക്കുന്നു .പാർശ്വവശങ്ങളും പാടവശ ങ്ങളും അവർ രൂപികരിച്ചു വിശദീകരിക്കുന്നു .ശേഷം മൂന്നാമത്തെ ഗ്രൂപ്പിന് അവസരം നൽകുന്നു .

അവതാരകൻ: നിങ്ങൾക്കായി ഇതാ ഗ്രൂപ്പ് 3 ...........

Group 3 

വൃത്തസ്തംഭാകൃതിയിൽ അണിനിരന്ന കുട്ടികൾ സ്തംഭം ഉരുളുന്ന പോലെ ചലിച്ച് റാമ്പിൽ എത്തുന്നു .

         എല്ലാവരെയും അഭിമുഖീകരിച്ചു ramp walk നടത്തിയ ശേഷം ചോദ്യങ്ങൾക്കുള്ള ഉത്തരം നല്കാൻ എത്തുന്നു 

     പാർശ്വമുഖത്തിന്റെ ആകൃതി എന്ന ചോദ്യത്തിനുത്തരം നൽകാനായി ആ വൃത്തം നിവർന്നു ചതുരമായി വിന്യസിക്കുന്നു 

കുട്ടികൾക്കുള്ള സംശയങ്ങൾ ദൂരീകരിച്ച ശേഷം അവരും മടങ്ങിപ്പോകുന്നു .

Consolidation 
 അവതരണത്തിന്  ശേഷം അദ്ധ്യാപകൻ കുട്ടികൾ എഴുതിയ സ്തംഭങ്ങളുടെ പ്രത്യേകതകൾ ക്‌ളാസിൽ അവതരിപ്പിക്കാൻ അവസരം നൽകുന്നു .സംശയ നിവാരണം നടത്തുന്നു .

Review 

കുട്ടികളെ കൊണ്ട് തന്നെ പ്രവർത്തനം വിശദീകരിച്ചു രൂപീകരിച്ച ആശയംങ്ങൾ പുനർ ചിന്തനം നടത്തുന്നു

 

INNOVATIVE LESSON PLAN SECOND

Name of the Teacher:SHAMINA.U.K

Name of the School:G.B.H.S.S,Mithirmala

                 Standard:IX

                  Subject:Mathematics

                  Unit     :സ്തംഭങ്ങൾ

CONCEPT : സ്തംഭങ്ങളും അവയുടെ മുഖങ്ങളും

ACTIVITY :വിവിധ സ്തംഭങ്ങളുടെ പാദ ,പാർശ്വ മുഖങ്ങളെപ്പറ്റി ഒരു ധാരണ കുട്ടികളിൽ അവതരണത്തിലൂടെ ഉണർത്തുന്ന പ്രവർത്തനം

                                               ACTIVITY 

 അദ്ധ്യാപിക കുട്ടികളെ നാലു വ്യത്യസ്ത ഗ്രൂപ്പുകളാക്കുന്നു .ശേഷം ഓരോ ഗ്രൂപ്പിനും ത്രികോണസ്‌തംഭം ,ചതുരസ്തംഭം ,പഞ്ചഭുജസ്തംഭം ,ഷഡ്‌ഭുജസ്തംഭം എന്നിങ്ങനെ വ്യത്യസ്തങ്ങളായ ബഹുഭുജ സ്തംഭങ്ങൾ നൽകികൊണ്ട് കുട്ടികൾക്ക് നിർദേശം കൊടുക്കുന്നു .

ഇന്ന്  ഇവിടെ നടക്കാൻ പോകുന്നത് ആരാണ് കേമൻ എന്ന തലകെട്ടോടുകൂടി ഒരു കവിതാ മത്സരമാണ് .അതിൽ നിങ്ങൾ ചെയ്യേണ്ടത് ഓരോ ഗ്രൂപുകാർക്കും കിട്ടിയ സ്തംഭങ്ങളാണ് നിങ്ങൾ എന്ന് സങ്കല്പിക്കുക ശേഷം നിങ്ങളുടെ പ്രത്യേകതകൾ വച്ച് നിങ്ങൾ ഒരു കവിത എഴുതുക എന്നിട്ടു ഒന്നാം ഗ്രൂപ്പും രണ്ടാം ഗ്രൂപ്പും ഒരുമിച്ചു എഴുന്നേറ്റു നിൽക്കുക .ശേഷം ഒന്നാം ഗ്രൂപ്പിലെ ആദ്യവരിയിലെ പ്രത്യേകതക്ക് തുല്യമായ നിങ്ങളുടെ പ്രത്യേകതകൾ നിങ്ങൾ വായിക്കുക .അങ്ങനെ ഓരോ വരിയും പരസ്പരം തർക്കം പോലെ വായിക്കുക ഇത് പോലെ തന്നെ മൂന്നും നാലും ഗ്രൂപ്പുകാരും ചെയ്യുക .

group 1 

ഞാനാണല്ലോ കൂട്ടുകാരെ നിങ്ങളുടെ ത്രികോണസ്‌തംഭം 

ഹയ്യട  ഹയ്യടഎനിക്കുണ്ടല്ലോ അഞ്ചു മുഖം 

എനിക്കുണ്ടല്ലോ ചതുരമാം മൂന്നു പാർശ്വമുഖം 

അയ്യോ  പാപം എന്നുടെ പദമുഖം ത്രികോണമല്ലോ 

എണ്ണയുടെയും പാദമുഖം ത്രികോണമാം രണ്ടു എണ്ണമണല്ലോ 

എന്നുടെ വക്കുകളുടെ വേണമല്ലോ ഒൻപത് 

 group 2 

ഹയ്യട ഹയ്യട കൂട്ടുകാരെ ഞാനാണല്ലോ ചതുരസ്തംഭം 

ഹയ്യോ  പാപം എനിക്കാണേൽ ആറു മുഖം ഞാനാണല്ലോ കേമൻ 

എന്നുടെ പാർശ്വമുഖവും പാർശ്വമുഖവും ചതുരം തന്നേയല്ലോ 

എന്നുടെ പദമുഖം രണ്ടു എണ്ണം 

എന്നുടെ വക്കുകളുടെ എണ്ണമല്ലോ പന്ത്രണ്ടു 

 group 3 

ഞാനാണല്ലോ  പാവം പഞ്ചഭുജസ്തംഭം 

എനിക്കുണ്ടേ ഏഴു മുഖം കാണാൻ സുന്ദരൻ ഞാനാണല്ലോ 

ഏഴിൽ അഞ്ചു പാർശ്വമുഖം അവയോ ചതുരാകൃതി 

ഴിൽ രണ്ടു പദമുഖം അവയെ പഞ്ചഭുജം 

പതിനഞ്ചു ആണല്ലോ എന്നുടെ വക്കുകളുടെ എണ്ണം  


 group 4 

ഞാനാണല്ലോ നിങ്ങളുടെ ഷഡ്‌ബുജസ്തംഭം

അല്ലെ അല്ല ഞാനാണേ സുന്ദരൻ എനിക്കുണ്ടേ എട്ടു മുഖം

എട്ടിൽ ആറും പാർശ്വമുഖം അവയും ചതുരാകൃതി 

എട്ടിൽ രണ്ടും പാദമുഖം അവയോ അയ്യട ഷഡ്‌ബുജം 

18 ആണല്ലോ സെന്നുടെ വക്കുകളുടെ എണ്ണം 

conclusion 

കവിതകളുടെ അവതരണത്തിന് ശേഷം ഓരോ ഗ്രൂപ്പുകളെ കൊണ്ടും ഒരിക്കൽ കൂടി പ്രത്യേകതകൾ വായിപ്പിക്കുന്നു .ശേഷം അദ്ധ്യാപിക ഓരോ സ്തംഭത്തെയും പാട്ടി ഒന്ന് കൂടി വിശദീകരിക്കുന്നു 

REVIEW 

കുട്ടികളെ കൊണ്ട് തന്നെ പ്രവർത്തനം വിശദീകരികരിച്ചു .രൂപീകരിച്ച ആശയങ്ങൾ പുനര്ചിന്തനം നടത്തുന്നു 

FOLLOW UP ACTIVITY   

നിങ്ങൾ എല്ലാവരും ഇതു പോലെ വൃത്തസ്തംഭത്തിൻറെ സവിഷേതകളെ കുറിച്ച് ഒരു കവിത എഴുതുക

Friday, 12 January 2018

Reflective journal 9th week

Reflective journal 9th week

ഈ ആഴ്ചയിലും എല്ലാദിവസവും ഞാൻ സ്കൂളിൽ പോകുകയും അവിടുത്തെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളി ആകുകയും ചെയ്തു

പിന്നീട് ഈ ആഴ്ചയിൽ ഞാൻ എന്റെ പ്രോജക്ടിന് ആവശ്യമായ ടെസ്റ്റുകൾ നടത്തി

Friday, 5 January 2018

Reflective journal 8th week

ഈ ആഴ്ചയും എല്ലാ ദിവസവും എനിക്ക് കൃത്യസമയത്തു തന്നെ സ്കൂളിൽ എതാൻ കഴിഞ്ഞു ഈ ആഴ്ചയിൽ രണ്ടാംതിയ്യതി അവധി ആയതിനാൽ ശനിയാഴ്ച യായ ഇന്നും ക്ലാസ് ഉണ്ടായിരുന്നു .പിന്നീട് ഉള്ള മൂന്നു ദിവസം കൊണ്ട് ഒൻപതാം ക്ലാസ്സിൽ ഞാൻ  സ്തംഭങ്ങൾ എന്ന പാഠത്തിലെ വൃത്തത്തിൻറെ വ്യാപ്തവും വക്രതലപരപ്പളവുകളും തീർത്തു