Saturday, 13 January 2018

INOVATIVE LESSON PLAN FIRST

Concept: സ്തംഭങ്ങളും അവയുടെ മുഖങ്ങളും 

Activity : വിവിധ സ്തംഭ ങ്ങളുടെ പാദ , പാർശ്വ  മുഖങ്ങളെ പറ്റി  ഒരു ധാരണ അവതരണത്തിലൂടെ കുട്ടികളിൽ ഉണർത്തുന്ന പ്രവർത്തനം .

                                                       Activity  

അദ്ധ്യാപകൻ  കുട്ടികളെ മൂന്നു വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കുന്നു .ശേഷം ഓരോ ഗ്രൂപ്പിനോടും യഥാക്രമം സമചതുരസ്തംഭം , വൃത്തസ്തംഭം എന്നീ രൂപത്തിൽ നിൽക്കുവാൻ ആവശ്യപ്പെടുന്നു .

                                                        എന്നിട്ടു കുട്ടികളോട് 

ഇന്ന് ഇവിടെ സ്തംഭങ്ങളുടെ ഒരു സൗന്ദര്യ മത്സരമാണ് നടക്കുവാൻ പോകുന്നത് .ഇവിടെ ഓരോ ഗ്രൂപ്പിൽ ഉള്ളവരും അവരവർക്കു നൽകിയിരിക്കുന്ന സ്തംഭങ്ങളുടെ രൂപത്തിൽ ramp -ൽ പ്രത്യക്ഷപ്പെടും അവർ അവരുടെ പ്രത്യേകതകൾ കാണിച്ചു വിശദീകരിക്കും .ബാക്കിയുള്ള കുട്ടികൾ അവ നോക്കി മനസിലാക്കുക .നിങ്ങള്ക്ക് അവരോടു സംശയവും ചോദിക്കാം.

[അദ്ധ്യാപകൻ കുട്ടികളെ അനുയോഗ്യകരമായ രീതിയിൽ ഇരുത്തികൊണ്ടു ക്ലാസ്സിൽ ഒരു ramp ഒരുക്കുന്നു .;ബെഞ്ചിൻറെ സഹായത്താൽ ]

group 1 
  അദ്ധ്യാപകൻ ഒരു കുട്ടിയെ അവതാരകനാക്കുന്നു .

അവതാരകൻ : ഇതാ നിങ്ങളുടെ മുന്നിൽ ഈ റാംപിൽ ചുവടുവച്ചെത്തുന്നു ഗ്രൂപ്പ് 1 .........

[ഗ്രൂപ്പ് 1 ലെ കുട്ടികൾ സമചതുരസ്തംഭത്തിന്റെ ആകൃതിയിൽ നടന്നു വരുന്നു .അവർ മെല്ലെ നാലുവശവും തിരിഞ്ഞു കാണിക്കുന്നു .എല്ലാ കുട്ടികളെയും അഭിമുഖീകരിച്ച ശേഷം ചോദ്യോത്തരവേദിയിലേക്കു നീങ്ങുന്നു .]

ചോദ്യം 1 : നിങ്ങളുടെ പാർശ്വവശങ്ങൾ എത്താകൃതിയാണ് 

ഉ : ചതുരാകൃതി . അവർ ഒരിക്കൽ കൂടി കറങ്ങി കാണിക്കുന്നു 

ചോദ്യം 2 : പദമുഖമോ ?

ഉ :സമചതുരം .[അവർ ഒരുമിച്ചിരുന്നു പദമുഖം എല്ലാപേർക്കും കാണുന്ന രീതിയിൽ വിന്യസിക്കുന്നു ]

ഇത്തരം ചോദ്യങ്ങൾ വരുന്നു .അദ്ധ്യാപകൻ മൊത്തം ക്ലാസ് നിയന്ത്രിക്കുന്നു .കുട്ടികൾക്ക് ആവശ്യമായ സ്വാതന്ത്ര്യം അനുവദിക്കുന്നു .ഒന്നാമത്തെ ഗ്രൂപ്പിന് ശേഷം രണ്ടാമത്തെ ഗ്രൂപ്പ് എത്തുന്നു .

അവതാരകൻ : ഇതാ നിങ്ങൾക്ക് മുന്നിൽ 

group 2 ....................

 group :

രണ്ടാം ഗ്രൂപ്പിലെ കുട്ടികൾ ത്രികോണസ്‌തഭാകൃതിയിൽ അണിനിരന്നെത്തുന്നു .അവർ റാമ്പിൽ നടക്കുന്നു .എല്ലാ കുട്ടികളെയും അഭിസംബോധന ചെയ്ത ശേഷം ചോദ്യങ്ങൾക്കു ഉത്തരം നല്കാൻ എത്തുന്നു .

കുട്ടികൾ ചോദ്യം ചോദിക്കുന്നു .പാർശ്വവശങ്ങളും പാടവശ ങ്ങളും അവർ രൂപികരിച്ചു വിശദീകരിക്കുന്നു .ശേഷം മൂന്നാമത്തെ ഗ്രൂപ്പിന് അവസരം നൽകുന്നു .

അവതാരകൻ: നിങ്ങൾക്കായി ഇതാ ഗ്രൂപ്പ് 3 ...........

Group 3 

വൃത്തസ്തംഭാകൃതിയിൽ അണിനിരന്ന കുട്ടികൾ സ്തംഭം ഉരുളുന്ന പോലെ ചലിച്ച് റാമ്പിൽ എത്തുന്നു .

         എല്ലാവരെയും അഭിമുഖീകരിച്ചു ramp walk നടത്തിയ ശേഷം ചോദ്യങ്ങൾക്കുള്ള ഉത്തരം നല്കാൻ എത്തുന്നു 

     പാർശ്വമുഖത്തിന്റെ ആകൃതി എന്ന ചോദ്യത്തിനുത്തരം നൽകാനായി ആ വൃത്തം നിവർന്നു ചതുരമായി വിന്യസിക്കുന്നു 

കുട്ടികൾക്കുള്ള സംശയങ്ങൾ ദൂരീകരിച്ച ശേഷം അവരും മടങ്ങിപ്പോകുന്നു .

Consolidation 
 അവതരണത്തിന്  ശേഷം അദ്ധ്യാപകൻ കുട്ടികൾ എഴുതിയ സ്തംഭങ്ങളുടെ പ്രത്യേകതകൾ ക്‌ളാസിൽ അവതരിപ്പിക്കാൻ അവസരം നൽകുന്നു .സംശയ നിവാരണം നടത്തുന്നു .

Review 

കുട്ടികളെ കൊണ്ട് തന്നെ പ്രവർത്തനം വിശദീകരിച്ചു രൂപീകരിച്ച ആശയംങ്ങൾ പുനർ ചിന്തനം നടത്തുന്നു

 

No comments:

Post a Comment